• Sunday, 7th December, 2025 10:29 PM

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ എരുമേലിയില്‍ ഒരുങ്ങി

എരുമേലി : ശബരിമലയില്‍ ദ്വാരപാലക സ്വര്‍ണ്ണ പാളിയും – സ്വര്‍ണ്ണ കട്ടളയും മടക്കം ലക്ഷക്കളുടെ സ്വര്‍ണ്ണം കൊള്ളയടിച്ച സംഭവത്തില്‍ വിവാദത്തിലായി ശബരിമല ചര്‍ച്ച ചെയ്യുമ്പോഴും – വിവാദങ്ങള്‍ക്ക് പിടികൊടുക്കാതെ എരുമേലി തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.ശരണംവിളികള്‍ക്ക് കാതോര്‍ത്ത് രണ്ട് മാസത്തെ ഉത്സവത്തിന് തുടക്കമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സ്വര്‍ണ്ണക്കൊള്ളയുടെ കുന്തമുന തിരിഞ്ഞു നില്‍ക്കുകയാണെങ്കിലും ദേവസ്വം ബോര്‍ഡിന്റെ എരുമേലിയിലെ ഒരുക്കങ്ങളാണ് കാര്യമായി നടക്കുന്നത്.പാര്‍ക്കിംഗ് മൈതാനങ്ങള്‍ സുരക്ഷിതമാക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇത്തവണ അംഗീകരിച്ച് മൈതാനം റ്റെല്‍സ് പാകിയതാണ് വളരെയധികം ശ്രദ്ധേയമായത്. എരുമേലി ദേവസ്വം ബോര്‍ഡ് വക ക്ഷേത്രത്തിന് മുന്‍വശത്തുള്ള കളിസ്ഥലം മൈതാനവും – ആലംമ്പള്ളിയും, വലിയ സ്റ്റേഡിയവും അടങ്ങുന്ന മൈതാനവുമാണ് ഒന്നാം ഘട്ടമായി പകുതിവീതം റ്റെല്‍സ് പാകിയത്.        

 

എന്നാലും മഴ കൂടി തുടരുന്ന സാഹചര്യത്തില്‍ പാര്‍ക്കിംഗ് മൈതാനങ്ങളില്‍ ചെളി നിറയുന്നതും പതിവാകുമെന്നും നാട്ടുകാര്‍ പറയുന്നു. വലിയ പാര്‍ക്കിംഗ് മൈതാനത്തിന്റെ കുറേ ഭാഗവും റ്റെല്‍സ് ഇടുന്നതിന്റെ അന്തിമഘട്ടത്തിലാണ്.പേട്ട കൊച്ചമ്പലത്തി ന്റെയും – വല്യമ്പല ത്തിന്റെയും പെയിന്റിംഗ് ജോലി ഏതാണ്ട് പൂര്‍ത്തിയായി. ശൗചാലയങ്ങളുടെയും – കുളികടവിന്റേയും അറ്റകുറ്റപണികള്‍ അന്തിമ ഘട്ടത്തിലാണ്. വലിയ അമ്പലത്തിനോട് ചേര്‍ന്നുള്ള സൗകര്യങ്ങളും ഒരുക്കി തുടങ്ങി. കിംഫിയുടെ ധന സഹായത്തോടെ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഭാഗീകമായ പണിപൂര്‍ത്തീകരിക്കുകയാണ് . ദേവസ്വം ബോര്‍ ഡിന്റെ ഭൂരിഭാഗം കടകളും ലേലം ചെയ്തു കഴിഞ്ഞു. എരുമേലിയിലെ സ്വകാര്യ വ്യക്തിക ളുടെയടക്കം പാര്‍ക്കിംഗ് മൈതാനങ്ങളും, കടകളും സജ്ജമാക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പരാതി ഉയര്‍ന്ന പാര്‍ക്കിംഗ് ഫീസ് ദേവസ്വം ബോര്‍ഡ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കരാറുകാര്‍ പിരിക്കുന്നതിലാണ് പരാതി .സ്വകാര്യ പാര്‍ക്കിംഗ് മൈതാനങ്ങളിലെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ പഞ്ചായത്തും ഒരുക്കമാണ്. എന്നാല്‍ അന്തിമ തീരുമാനം കളക്ടറാണ് എടുകേണ്ടതെന്നും പഞ്ചായത്തും പറയുന്നു. പരാതി രഹിതമായ ഒരു തീര്‍ത്ഥാടനത്തിന് കാത്തിരിക്കുകയാണ് എല്ലാവരും.

Share this: