• Sunday, 7th December, 2025 10:29 PM

എരുമേലി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും – പട്ടയമേളയും 31 ന്

എരുമേലി :വര്‍ഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ല ക്‌സിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചി രുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 50 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 31 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും. എംഎല്‍ എ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം ജില്ലയില്‍ വിതരണത്തിന് സജ്ജമാക്കിയിട്ടുള്ള പട്ടയങ്ങളുടെ വിതരണ ഉദ്ഘാടനവും നടക്കും. കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും, ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ വില്ലേജ് ആയ എരുമേലി തെക്ക് വില്ലേജിന് സൗകര്യപ്രദമായ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിന് വേണ്ടി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുന്‍കൈയെടുത്ത് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ പ്രാഥമിക അന്വേഷണത്തില്‍ കഴിയാതെ വന്നപ്പോള്‍ എരുമേലിയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് 10 സെന്റ് സ്ഥലം പ്രത്യേക അനുമതിയോടുകൂടി അനുദിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണ ഘട്ടത്തില്‍ ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ച് വില്ലേജ് ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് സ്റ്റേ ചെയ്യിക്കുകയായിരുന്നു. പിന്നീട് വീണ്ടും രേഖകള്‍ ഹാജരാക്കി ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്താണ് വില്ലേജ് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഇപ്പോള്‍ സജ്ജമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 31 ന് രാവിലെ 10 മണിക്ക് വില്ലേജ് ഓഫീസ് അങ്കണത്തില്‍ ഔപചാരികമായ ചടങ്ങുകള്‍ക്ക് ശേഷം എരുമേലി അസംഷന്‍ ഫൊറോന ചര്‍ച്ച് പാരീഷ് ഹാളില്‍ ഉദ്ഘാടന സമ്മേളനവും പട്ടയ മേളയും നടക്കും. പട്ടയ മേളയില്‍ പമ്പാവാലി,എയ്ഞ്ചല്‍ വാലി മേഖലയിലെ ഇനിയും നല്‍കാനുള്ള പട്ടയങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതാണ്. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഐഎഎസ് സ്വാഗതവും, ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എസ് കൃഷ്ണകുമാര്‍, ജൂബി അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജേഷ് കുമാര്‍, മറിയാമ്മ ജോസഫ്, ലിസി സജി, ജസ്‌ന നജീബ്, ഷാനവാസ്, തങ്കമ്മ ജോര്‍ജുകുട്ടി, പി. എച്ച് നാസറുദ്ദീന്‍, ടി.എസ് ഹര്‍ഷകുമാര്‍, പി.കെ തുളസി, അനുശ്രീ സാബു, ഷിനിമോള്‍ സുധന്‍ , അനിതാ സന്തോഷ്, പ്രകാശ് പള്ളിക്കൂടം , ബിനോയി ഇലവുങ്കല്‍, മാത്യു ജോസഫ്, സനില രാജന്‍, ജിജിമോള്‍ സജി, മറിയാമ്മ മാത്തുക്കുട്ടി, എം.എസ് സതീഷ്, സുനില്‍ ചെറിയാന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി.പി സുഗതന്‍, വി.എന്‍ വിനോദ്, റെജി അമ്പാറ, ബിനോ ജോണ്‍ ചാലക്കുഴി, അനിയന്‍ എരുമേലി, അനസ് പുത്തന്‍വീട്, ജോസ് പഴയതോട്ടം, സലിം വാഴമറ്റം, പി.കെ റസാക്ക്, ഉണ്ണി രാജ് പത്മാലയം, മോഹനന്‍ പഴറോഡ് തുടങ്ങിയവര്‍ പ്രസംഗിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് കൃതജ്ഞത പ്രകാശിപ്പിക്കും. എരുമേലി റ്റിബിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷ്ണകുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ , കേരള കോണ്‍ഗ്രസ് (എം) ജില്ല ജനറല്‍ സെക്രട്ടറി ബിനോ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Share this: