- Sunday, 7th December, 2025 10:29 PM
എരുമേലി : ഈ വർഷത്തെ പത്താം ക്ലാസ്സ്
സി ബിഎസ്ഇ പരീക്ഷയിൽ തുടർച്ചയായ 100% വിജയം കരസ്ഥമാക്കി നിർമ്മല പബ്ലിക് സ്കൂൾ. 22കുട്ടികൾ 80 % മാർക്കിലധികം നേടി ഉയർന്ന വിജയം കരസ്ഥമാക്കിയപ്പോൾ രണ്ടു കുട്ടികൾ 90% മാർക്കിലധികം നേടിയത് ശ്രദ്ധേയമായി.
പരീക്ഷ എഴുതിയ മറ്റ് എല്ലാ കുട്ടികളും 60% ന് മുകളിൽ മാർക്ക് നേടി ഉയർന്ന വിദ്യാഭ്യാസത്തിന് അർഹത നേടി.
ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും സ്കൂൾ മാനേജ്മെന്റ്,സ്കൂൾ പിടിഎ, ടീച്ചേഴ്സ് അഭിനന്ദിച്ചു.