- Sunday, 7th December, 2025 10:29 PM
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽനിന്നു കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന പിന്നോക്ക വിഭാഗത്തിലും (ഒ.ബി.സി), മത ന്യൂനപക്ഷത്തിലും (ക്രിസ്ത്യൻ, മുസ്ലിം)ഉൾപ്പെടുന്നവർക്ക് സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു. അപേക്ഷകന്റെ പ്രായപരിധി, വാർഷിക കുടുംബ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷഫോം കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽനിന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ 30 രൂപ അടച്ച് വാങ്ങാം. വിശദ വിവരത്തിന് ഫോൺ:04828- 203330,293900.