• Sunday, 7th December, 2025 10:28 PM

കാഞ്ഞിരപ്പള്ളിയിൽ ട്രാഫിക്ക് പൊലീസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കണം

 

ഏറെകാലങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ട്രാഫിക്ക് പൊലീസ് യൂണിറ്റിൻ്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കാലങ്ങളായി കാഞ്ഞിരപ്പള്ളി നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് ജനങ്ങൾക്കു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും യോഗം വിലയിരുരുത്തി. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷനായിരുന്നു.വി എസ് സലേഷ് വടക്കേടത്ത്, സത്താർ കൊരട്ടി പറമ്പിൽ, ഷാജഹാൻ കുതിര o കാവിൽ , ശ്രീകുമാർ കണ്ടത്തിൽ ,വി പി ഷിഹാബുദ്ദീൻ വാളിക്കൽ എന്നിവർ സംസാരിച്ചു.കാഞ്ഞിരപള്ളി കെ എം എ ജംഗ്ഷൻ വരെ എത്തിനിൽക്കുന്ന ത്രീ ഫെയ്സ്കേബിൾ ലൈൻ പാറക്കടവ് വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.

Share this: