- Sunday, 7th December, 2025 10:29 PM
കോട്ടയം∙ എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ബസ് മറിഞ്ഞ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരം. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ 35 പേരാണ് ഉണ്ടായിരുന്നു.
മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശബരിമലയിലേക്ക് പോകുകയായിരുന്നു തീർഥാടക സംഘം.