- Sunday, 7th December, 2025 10:28 PM
യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനം അനുസ്മരണവും പുഷ്പാർച്ഛനെയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിൻസ് കല്ലുപുരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷഹീം വിലങ്ങു പാറ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഹനാസ്, യൂത്ത് കെയർ കൺവീനർ സലീൽ ടിപി, കെഎസ്‌യു നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർഷദ് നജീബ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിജോ, ഷെഫീക് മണങ്ങല്ലൂർ, അഖിൽ, സഹീർഖാൻ, അമൽ,അസ്ഹർ കറുകഞ്ചേരി, അൻവർഷ കെ എം, അൻസർ നജീബ്,തുടങ്ങിയവർ സംസാരിച്ചു.