- Sunday, 7th December, 2025 10:27 PM
സൂര്യ പര്യവേഷണത്തില്‍ ചരിത്രം കുറിച്ച് നാസ. സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കുന്ന മനുഷ്യനിര്‍മിത വസ്തു എന്ന ബഹുമതി നേടിയ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം സുരക്ഷിതമെന്ന് നാസ അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് സൂര്യന്റെ ഏറ്റവും പുറം കവചമായ കൊറോണയിലൂടെ പാഞ്ഞ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സുരക്ഷിതമോ എന്ന ശാസ്ത്രലോകത്തിന്റെ ആകാംക്ഷയാണ് ഇതോടെ അവസാനിക്കുന്നത്.